എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായവലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി. പ്രതിക്ക് എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷംകഠിന തടവും പിഴയും വിധി പ്രഖ്യാപിച്ചു.
2017 ഡിസംബറിൽ ക്രിസ്തുമസ് സ്കൂൾ അവധി കാലത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ കയറിപെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെൺകുട്ടികൂട്ടുകാരികളോടും, കൂട്ടുകാരികൾ ടീച്ചർമാരോടും പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർസംഭവം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കുകയും തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.