ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തിയിരുന്നുവെന്ന് ധനമന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു.
റബർ കർഷകരെ സഹായിക്കാന്‍ റബർ കർഷകർക്കുള്ള സബ്സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു. ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് ധനമന്ത്രി. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി.
ജിഎസ്ടി വിഹിതം കുറച്ചു. കേന്ദ്ര അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്താണെന്നും ധനമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനക്കിടയിലും ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.