ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ..

Thrissur_vartha_district_news_malayalam_private_bus

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്.

എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെ.എസ്ആർ.ടി.സി. യുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി. For enquiry (24×7) :+91471-2463799, +91 9447071021, 1800 599 4011