ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു..

തൃശ്ശൂര്‍ : ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗ ലക്ഷണങ്ങള:- വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.