സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി..

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം.

യു.പി തലം മുതല്‍ ക്ലാസ്സില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ എല്ലാ സ്‌കൂളുകളിലും ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനകള്‍ പിന്തുണ അറിയിൽ വിദ്യാര്‍ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ ലഭിച്ചിരുന്നു. 13 വിദ്യാര്‍ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും മേയര്‍മാരുടെയും യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ മാസം 20 മുതല്‍ 30 വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പരിഗണനയെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.