കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ രമ്യ ഹരിദാസ് എം പിക്കും വി ടി ബൽറാമിനുമെതിരെ നടപടിവേണം: സി.പി.ഐഎം…

പാലക്കാട്‌ : മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.ഐ.എം. ലോക്‌ ഡൗൺ ലംഘിച്ച്‌ പാലക്കാട്‌ നഗരത്തിലെ ഹോട്ടലിൽ ആലത്തൂർ എംപിയ്ക്കും വി ടി ബെൽറാം ഉൾപ്പെടെ പത്തോളം കോൺഗ്രസ്‌ പ്രവർത്തകര്‍ക്കും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവദിച്ച ഹോട്ടലിനെതിരെയും ഇത്‌ ചോദ്യം ചെയ്‌ത യുവാക്കളെ മർദ്ദിച്ചവർക്കുമെതിരെ നടപടിവേണമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വ്യക്തമാക്കി.

May_2021-2ads-icl-snowview-