പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്.

കുന്നംകുളം: പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷ വിധിച്ചത്. ചാവക്കാട് എടക്കഴിയൂർ ദേശത്തെ മൂന്നു പറമ്പിൽ വീട്ടിൽ രാജൻ മകൻ രജീഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി 16 വർഷം കഠിന തടവിനും 1,10,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ സർക്കിൾ 2014 വർഷത്തി ൽ പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി സ്നേഹതീരം ബീച്ചിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്.

KALYAN-banner_Ads-COMMON-FB-TAG