കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു…

rest in peacer dead death lady women

കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി റോഡിലെ അബിസ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ അനുരാഗിനും, സഹോദരന്‍ അനുരൂപിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനുരാഗിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മാതാവ് കുമാരിയുടെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.