തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും കൊണ്ട് വെരും..

തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും എം.പിയുമായ സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യോട് സുരേഷ് ഗോപി പ്രതികരിച്ചു.

“രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ ആത്മവിശ്വാസത്തോ ടെയും ആത്മാര്‍ഥതയോടെയും ഭരണ നിര്‍വ്വഹണം നടത്തും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാതിരിക്കൻ ആവില്ല” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

thrissur newsശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയായിരിക്കും എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാൽ ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ലൗവ്​ ജിഹാദ്​ നിയമം കൊണ്ടുവരും എന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.