മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. ..

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു.  തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്.  ‍കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കും.പിതാവ്: അബ്ദുള്‍ റസാഖ്, മാതാവ്: ജമീല, ഭാര്യ: നസീമ. മക്കള്‍: രഹന, ആദില്‍.

thrissur news