തൃശൂർ സ്വദേശി ദമാമിൽ കോ വിഡ് ബാധിച്ച്  മരിച്ചു… 

ദമാമിൽ കോവി ഡ് ബാധിച് തൃശൂർ കുമരനെല്ലൂർ ആമ്പക്കാട്ട് വളപ്പിൽ അബൂബക്കർ (61) ആണ് മരിച്ചത്. ദമാമിൽ ഖത്തീഫിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമാം മുവാസാത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരിക്കുകയും ചെയ്തു. ഭാര്യ ജമീല. മക്കൾ: ഷഫീഖ്, സഫിയ, സഫീറ, സഫീന. ദമാം മുവാസാത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.