നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…

norka-roots

പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ ഡി കാർഡിന് യോഗ്യരാണ്. കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന ഇൻഷുറൻസ് പരിരക്ഷയിൽ അംഗമാവാൻ നോർക്ക റൂട്സ് സഹായിക്കുന്നു.

www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം. ഏത് വിദേശ രാജ്യത്തുള്ള പ്രവാസിക്കും പരിഗണന ലഭിക്കും. സ്കാൻ ചെയ്ത് JPEG ഫോർമാറ്റിലുള്ള പാസ്സ്പോർട്ടിന്റെ ആദ്യ പേജുകൾ ,വിസ/ ഇഖാമയുടെ കോപ്പി, ഫോട്ടോയും ഒപ്പും മാത്രമാണ് അപേക്ഷിക്കാൻ ആവശ്യമാകുന്നത്.

thrissur district

ഇൻഷുറൻസ് പരിരക്ഷയിൽ അംഗമായാ ൽ അപകട മരണത്തിന് നാല് ലക്ഷം രൂപ വരെയും വൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയും ലഭ്യമാകും. മൂന്ന് വർഷത്തേക്ക് 315 രൂപ മാത്രമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0091 8802012345 എന്ന നമ്പറിൽ മിസ് കോൾ സേവനവും ലഭ്യമാണ്. പ്രവാസികളെ സഹായിക്കാൻ നോർക്ക റൂട്സ് ആവിഷ്കരിച്ച വിവിധ പദ്ധതികൾ പ്രധാനമായ ഈ സേവനം മലയാളി പ്രവാസികൾക്ക് അനുഗ്രഹമായി മാറുകയാണ്.