
മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍. തെക്കുംകര പുളിയത്ത് വീട്ടില്‍ തമ്ബി എന്ന സുരേഷ് ബാബുവിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഈസ്റ്റ് , വടക്കാഞ്ചേരി, വിയ്യൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.