
ജില്ലയില്‍ എന്‍.ഐ.എ റെയ്ഡ്. പ്രവാസികളുടെ വീടുകളിലാണ് തെരച്ചില്‍. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ആണ് തെരച്ചില്‍ നടത്തുന്നത്. പൂവത്തൂര്‍, ചാവക്കാട്, വടക്കേക്കാട്, മേഖലയിലെ അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പരിശോധന നടത്തുന്നത്.