
ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒന്നാകെ കൂടെയുണ്ടെന്നും എൽ.ഡി.എഫ് വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഈ സർക്കാരിനെ ഏത് വിധേനയും ഒന്ന് തളർത്താനാകുമോ ഒന്ന് ക്ഷീണിപ്പിക്കാ നാകുമോ എന്നാണ് ചിലർ നോക്കുന്നത്. 16 ന് വോട്ടെണ്ണി കഴിയുമ്പോൾ അറിയാം ആരാണ് തളർന്നത്, ആരാണ് ഉലഞ്ഞത് എന്ന്. എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടും. നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ഞങ്ങൾക്ക് വിജയ സാധ്യതയില്ലാത്ത ചില പ്രദേശങ്ങളിലും ഇത്തവണ വിജയം നേടും. ഇന്ന് വോട്ടെുപ്പ് നടക്കുന്ന ജില്ലകളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയുന്നില്ല. അത് മുന്നേ തന്നെ ഞങ്ങൾ ക്കൊപ്പമാണ്. സ്വന്തം മണ്ഡലമായ ധർമ്മടത്തെ പിണറായി ചേരിക്കൽ സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി.