ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്‌ലോഡ് ചെയ്യും…

മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്‌ലോഡ് ചെയ്യും. ഓരോ പോളിംഗ് സ്‌റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത പ്രിന്റ് എടുക്കണം.

thrissur district

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുതും. തുടര്‍ന്ന് സ്ലിപ്പ് ഡാറ്റാ അപ് ലോഡിംഗ് സെന്ററിലേക്ക് എത്തിക്കും. ഡേറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫോമിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ കൃത്യതയോടെ എന്‍ട്രി ചെയ്യുന്നുണ്ടെന്ന് അപ്‌ലോഡിംഗ് സെന്ററിലെ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.