
ന്യൂഡൽഹി കോ വിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കകം യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞരുടെ അംഗീകാരം ലഭിച്ചാലുടൻ വാക്സിനേഷൻ പരിപാടി ആകുമെന്നും ലോകസഭയും രാജ്യസഭയും കക്ഷി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
രാജ്യത്ത് എട്ടു കോ വിഡ് വാക്സിൻ പരീക്ഷണഘട്ടത്തിലാണ് ആണ്. സംസ്ഥാനങ്ങളുമായി സഹകരിച്ച് മുൻഗണന വിഭാഗങ്ങളിൽ കണ്ടെത്തി വരികയാണ്. വാക്സിൻ വിതരണത്തിന് വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. വില എത്രയാകും എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. വില നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും പങ്കാളിത്ത മുണ്ടാകും എന്നും മോഡി പറഞ്ഞു.
സൗജന്യ വാക്സിൻ ഉറപ്പാക്കണമെന്ന് സി.പി.എം എല്ലാവർക്കും സൗജന്യ കോ വിഡ് വാക്സിൻ നൽകാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം ആവശ്യപ്പെട്ടു രുദ്ര ദുർബല വിഭാഗങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകണമെന്ന് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു ഇതിനായി നിലവിൽ ആരോഗ്യ ബജറ്റ് വർധിപ്പിക്കണം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും വിധം ആകരുത് വാക്സിൻ വിതരണ പദ്ധതി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.