
വരും ദിവസങ്ങളിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്ക് നിരോധനം… തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസംബർ 8, 9, 10, 16 തിയതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ഡിസംബർ 8 വൈകീട്ട് 6 മുതൽ വോട്ടെടുപ്പു തിയതിയായ ഡിസംബർ 10 ന് തിരഞ്ഞെടുപ്പ് ജോലികൾ കഴിയുന്നതു വരെയും വോട്ടെണ്ണൽ ദിവസമായ ഡിസംബർ 16നുമാണ് ജില്ലയിൽ ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളിൽ അനധികൃതമായി ലഹരി വാങ്ങി വെക്കുകയോ വിതരണം ചെയ്യുന്നതും നടക്കരുത്തെന്നും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഇത് ഉറപ്പു വരുത്തണമെന്നും ഇതിനുള്ള നടപടികൾ നേരത്തെ തന്നെ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.