ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…

election covid kit pp kit

ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ് ചെയ്തു വോട്ടിനായി ഉപയോഗിക്കാം. 2- ഇങ്ങനെ വോട്ട് ചെയ്യുമ്പോൾ അർഹതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 3- ചികിത്സയിലോ ക്വാറൻ്റീനിലോ ഇരിക്കുന്ന സ്ഥലത്ത് സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർ എത്തിക്കുന്ന ബാലറ്റ് പേപ്പറിലൂടെയും വോട്ട് ചെയ്യാം. 4- വോട്ട് ചെയ്ത് സ്പെഷ്യൽ ഓഫീസർ മാരെ തന്നെ ബാലറ്റ് പേപ്പർ തിരിച്ചേൽപ്പിക്കു കയോ അല്ലെങ്കിൽ തപാലിലൂടെ അയക്കുകയോ അയക്കുകയോ ചെയ്യാം.

5- വോട്ട് ചെയ്യാൻ സമ്മതമാണോ എന്ന് ചോദിച്ചാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കുക. 6- വോട്ട് തപാലിലൂടെ അയക്കുമ്പോൾ ഡിസംബർ 16ന് മുൻപ് റിട്ടേണിങ് ഓഫീസർമാർക്ക് ലഭിക്കണം. 7- ഇത് അയക്കാൻ അവർ പണം അടക്കേണ്ടതില്ല. 8- വൈകി ലഭിക്കുന്ന വോട്ടുകൾ അസാധുവാകും. 9- സ്പെഷ്യൽ വോട്ടർമാരുടെ കയ്യിൽ മഷിയടയാളം രേഖപ്പെടുത്തുകയില്ല

കോ വിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്പെഷ്യൽ ബാലറ്റ് ആണ് ഇവർക്ക് നൽകുക. 1- പോളിങ് ഉദ്യോഗസ്ഥർ ഇവരുടെ സമീപത്ത് എത്തുമ്പോൾ ഇവർ നിർബന്ധമായും മാസ്ക് ധരിക്കുകയും കൈകൾ അണു നശീകരണം നടത്തിയിരിക്കുകയും വേണം.

2- ഇങ്ങനെ വോട്ടു ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട പേന, പശ മുതലായവ ഇവർ തന്നെ കരുതുന്നതാണ് അഭികാമ്യം. 3- പോളിങ് ഉദ്യോഗസ്ഥർ വരുമ്പോൾ വോട്ടർമാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. 4- വോട്ടു ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിൻ്റെ പേര്, വാർഡ് നമ്പർ, പോളിങ് സ്റ്റേഷൻ നമ്പർ, വോട്ടർ പട്ടികയിലെ ക്രമനമ്പർ എന്നിവയും ഇവർ എഴുതി സൂക്ഷിക്കണം.

5- സ്പെഷ്യൽ വോട്ടർമാരെ രണ്ടു വിഭാഗമാക്കിയിട്ടുണ്ട്. ( വോട്ടെടുപ്പിന് 10 ദിവസം മുൻപുള്ള തീയതിയിൽ കോ വിഡ് നിരീക്ഷണത്തിൽ കഴിയുന്നവരും കോ വിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരും ആദ്യ വിഭാഗത്തിൽ പെടും. ഇതിനു ശേഷമുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പിൻ്റെ തലേന്ന് 3 മണി വരെയും ആരോഗ്യവകുപ്പ് സമ്പർക്ക പട്ടികയിൽപ്പെടുത്തി ക്വാറൻറീൻ നിർദ്ദേശിക്കുന്നവരും പുതിയ കോ വിഡ് രോഗികളുമാണ് രണ്ടാമത്തെ വിഭാഗത്തിൽ പെടുക.)

6- സ്പെഷ്യൽ വോട്ടർമാരുടെ പേരുകൾ വെട്ടിയ വോട്ടർപട്ടികയാണ് പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫീസർമാർക്ക് ലഭിക്കുക എന്നതിനാൽ ഇവർക്ക് പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനാവില്ല. 7- ക്വാറൻറീനിൽ കഴിയുന്നവരുടെ പട്ടിക 10 ദിവസം മുൻപ് മുതൽ ജില്ലാ തിരഞ്ഞെടുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്നാൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ളവരുടെ പട്ടിക ഇത്തരത്തിൽ പ്രസിദ്ധീകരിക്കില്ല..