
കോ വിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. 1- അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ വെച്ചും സംസ്കാര സ്ഥലത്തും മോർച്ചറിയിൽ വച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇനി മുതൽ മൃതദേഹം കാണാം. 2- പ്രാദേശികവും മതാചാര പ്രകാരമുള്ളതും ആയ അത്യാവശ്യ ചടങ്ങുകൾ നടത്താം. 3- അടുത്ത ബന്ധുക്കൾ ആവശ്യപ്പെടുകയാണെങ്കിൽ ജീവനക്കാർക്ക് മൃതദേഹം വൃത്തിയാക്കു ന്ന സമയത്ത് പ്രവേശിക്കാം. 4- മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണിയിൽ മൃതദേഹം പൊതിയാൻ അവരെ അനുവദിക്കും.
5- മൃതദേഹം സ്പർശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യചുംബനം നൽകാനോ അനുവദിക്കുകയില്ല. 6- മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ മൃതദേഹം കാണാൻ വേണ്ടി അനുവദിക്കും. 7- ആവശ്യപ്പെടുക യാണെങ്കിൽ മോർച്ചറിയിൽ വച്ചും അടുത്ത ബന്ധുവിനെ കാണിക്കും.
8- സംസ്കാര സ്ഥലത്ത് ആരോഗ്യവകുപ്പ് ജീവനക്കാരൻ മൃതദേഹത്തിൻ്റെ മുഖം വരുന്ന കവറിൻ്റെ സിബ് തുറന്നു അടുത്ത ബന്ധുക്കളെ മുഖം കാണിക്കാം. 9- ഈ സമയത്ത് മതപരമായ പ്രാർത്ഥനകൾ ചൊല്ലാം, പുണ്യ ജലങ്ങൾ തെളിയിക്കാംദേഹത്ത് സ്പർശിക്കാതെ അന്ത്യകർമ്മങ്ങൾ ചെയ്യാം. 10- പരമാവധി 20 പേർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാം.
11- രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം കൈകൾ വൃത്തിയായി കഴുകണം. 12- 60 വയസ്സിന് മുകളിലുള്ളവർ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ കാസരോഗം ഉൾപ്പെടെ മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ പങ്കെടുക്കരുത്.
13- മരണ കാരണം കോ വിഡ് ആണെന്ന് സംശയിക്കുന്നതു മരിച്ചനിലയിൽ കൊണ്ടുവരുന്നതും മൃതദേഹങ്ങൾ ടെസ്റ്റ് സ്റ്റാമ്പുകൾ ശേഖരിച്ച ശേഷം വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടു കൊടുക്കണം. 14- റിസൾട്ട് നെഗറ്റീവ് എന്ന് ഉറപ്പുവരുത്തിയ കേസുകൾ ഒഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി കോ വിഡ മാനദണ്ഡം പാലിച്ചു കൊണ്ട് ബന്ധുക്കൾക്ക് വിട്ടു നൽകാം.