
കോ വിഡ് പ്രതിരോധ മുൻകരുതലിൻറെ ഭാഗമായി ക്രിമിനൽ നടപടി നിയമം 144 പ്രകാരം തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ച നിരോധാജ്ഞയുടെ കാലാവധി ഇന്നലെ നവംബർ 15ന് അവസാനിച്ചു.
രോഗ പ്രതിരോധത്തിനായുള്ള മറ്റു നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. * സാമൂഹിക അകലം പാലിക്കാതിരിക്കുക, * മാസ്‌ക് ഉപയോഗിക്കാതിരിക്കുകയോ ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക, * അനാവശ്യമായി കൂട്ടം കൂടുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പിഴ ഇടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടരും.