
തൃശ്ശൂർ : കോർപ്പറേഷനിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ വച്ചു നടന്ന യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അൻപത്തഞ്ചോളം സീറ്റുകളിൽ മുപ്പത്തഞ്ചോളം സീറ്റുകളിലേക്കുള്ള പ്രഖ്യാപനമാണ് ഇന്ന് നടന്നത്. യുവാക്കൾക്കും വനിതകൾക്കും വലിയ പ്രാധാന്യം നൽകിയാണ് ആദ്യഘട്ടത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.