ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷ…..

ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ള തെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കും.

ആദ്യഘട്ടത്തിൽ പൊതുപരീക്ഷ നടത്തേണ്ട പത്ത്, പ്ലസ്ടു ക്ലാസുകൾ തുടങ്ങുന്നകാര്യത്തിൽ ഒന്നിലധികം ശുപാർശകൾ സർക്കാരിന്റെ പക്കലുണ്ട്. പരീക്ഷാ തീയതികൾ തീരുമാനിക്കുന്ന കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളുടെ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതിനാലാണ് ഇക്കാര്യത്തിലും തീരുമാനമാകാത്തത്.