
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.ppp ഇതോടെ ജില്ലയിൽ ഇതു വരെയുള്ള കോ വിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂർ സ്വദേശികളായ 108 പേർ മറ്റു ജില്ലകളിലെ ആശുപത്രിക ളിലുണ്ട്. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്.
അസുഖബാധി തരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 469 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 5, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 5, ജി.എച്ച് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1,
ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 434. ആരോഗ്യ പ്രവർത്തകർ-11, ഫ്രൻറ്ലൈൻ വർക്കർ 2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിലുള്ള 31 പുരുഷൻ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആൺകുട്ടികളും 15 പെൺകുട്ടികളും ഉണ്ട്.