തൃശ്ശൂരിൽ കെ എസ് യു മാർച്ചിൽ സംഘർഷം..

മന്ത്രി കെ ടി ജലീൽ രാജിവെക്കണ മെന്നാവശ്യപ്പെട്ട് തൃശ്ശൂരിൽ കെ എസ് യു പ്രവർത്തകർ ഡി.ഐ. ജി ഓഫിസിലെക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡി.സി.സി പ്രസിഡണ്ട് എം.പി. വിൻസെൻറ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞതിന് ശേഷം സമാധാനപരമായ പ്രതിഷേധം പിന്നീട് നേതാക്കൾ പിരിഞ്ഞതോടെ പൊലീസിൻറെ ബാരിക്കേഡ് തകർത്തായിരുന്നു പ്രവർത്തകർ സംഘർഷത്തിന് തുടക്കമിട്ടത് പ്രതിഷേധിച്ചു. ഉച്ചയോടെയാണ് പ്രവർത്തകർ പ്രകടനമായി ഐ.ജി. ഓഫീസിന് മുന്നിലേക്കെത്തിയത്.

മാർച്ച് പോലീസ് നൂറു മീറ്റർ അകലെ വച്ചു തടഞ്ഞു. പ്രവർത്തകർക്കെതിരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

പോലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. അറസ്റ്റിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. നിരവധി പേർക്ക് പരിക്കേറ്റു.