തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററിൽ (ആരോഗ്യ പ്രവർത്തകർ) ഒരാൾക്ക് രോഗ ബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും ശനിയാഴ്ച കോ വിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളിൽ 13 പുരുഷൻമാർ, 15 സ്ത്രീകൾ, 10 വയസ്സിന് താഴെ അഞ്ച് ആൺ കുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ.