ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി.

thrissur news today Covid-Update

ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ.ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 101 ആരോഗ്യ പ്രവർത്തകർ-4, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.