കാഞ്ഞാണി: അപകടസ്ഥിതിയിലായതോടെ പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന ചർച്ചയിലാണു തീരുമാനം. കാഞ്ഞാണി ഭാഗത്തു നിന്നു വരുന്ന ബസുകൾ പറത്താട്ടി ഷെഡിനു സമീപം യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകും.
തൃശൂർ ഭാഗത്ത് നിന്ന് കാഞ്ഞാണി ഭാഗത്തേക്ക് വരുന്ന ബസുകൾ, ആറാംകല്ലിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകും.രണ്ട് വശങ്ങളിലു മിറങ്ങുന്ന യാത്രക്കാർക്ക് പെരുംപുഴ പാലത്തിലൂടെ കാൽ നടയായോ മറ്റ് ചെറുവാഹനങ്ങളിലൂടെയോ ഒരു കിലോ മീറ്ററോളം ദൂരം പോയാൽ യാത്ര തുടരാനാകും. ഇന്നു രാവിലെ മുതൽ ഈ നിയന്ത്രണം വെരും ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും അന്തിക്കാട് പൊലിസ് അറിയിച്ചു