വടക്കാഞ്ചേരി മിണാലൂരിൽ ട്യൂഷൻ ടീച്ചർക്കും, ഇരട്ടക്കുട്ടികളായ മക്കൾക്കും, ട്വൂഷന് വന്നിരുന്ന ഒരു വിദ്യാർത്ഥിക്കും കൊ വിഡ് സ്ഥിരീകരിച്ചു.38 കാരിയായ മിണാലൂർ സ്വദേശിനിക്കും, 15 കാരായ രണ്ടു ആൺ കുട്ടികൾക്കും, ട്യൂഷന് വന്നിരുന്ന അമ്പലപുരം സ്വദേശിയായ 13 കാരനായ വിദ്യാർത്ഥിക്കുമാണ് സമ്പർക്കത്തിലൂടെ കൊ വിഡ് സ്ഥിരീകരിച്ചത്.
ദിവസങ്ങൾക്കു മുൻപ് ഇവരുടെ അടുത്ത് ട്യൂഷന് വന്നിരുന്ന രണ്ടു കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്ക്വാ റൻ്റയിനിലായിരുന്ന ഇവർ ആഗസ്റ്റ് 6 നാണ് സ്രവ പരിശോധന നടത്തിയത്. തുടർന്ന് ഇന്ന് വന്ന പരിശോധന ഫലത്തിലാണ് ഇവർക്ക് കൊ വിഡ് സ്ഥിരീകരിച്ചത്.