വടക്കാഞ്ചേരി മേൽപാലം ബൈപാസിൽ മണ്ണിടിഞ്ഞു. കനത്ത മഴയിൽ,വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപം ബൈപാസിൽ മണ്ണിടിഞ്ഞു. ചരൽ പറമ്പിലേക്കു ഇറങ്ങുന്ന റോഡിൻ്റെ എതിർ വശത്തായാണ് ഇന്ന് പുലർച്ചെ മണ്ണിടിചൽ ഉണ്ടായത്. വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാത്തതിനാൽ ദുരന്തം ഒഴിവായി. തൃശൂർ ഷൊർണൂർ റോഡിൽ ഒരു വശം ചേർന്നാണ് മണ്ണിടിഞ്ഞു വീണത്.. ഈ സ്ഥലം മഴ തുടർന്നാൽ അപകട സാധ്യതയുള്ള ഭാഗമാണ് . മണ്ണിനൊപ്പം വീണ ചെറിയ മരം വടക്കാഞ്ചേരി ഫയർഫോഴ്സ് മുറിച്ച് മാറ്റി.