കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെ ആണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ഇദേഹത്തെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
ഫ്രാങ്കോ മുളക്കലിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണമെന്നും ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.