കോ വിഡ് രോഗവ്യാപനം തടയുന്നതിനായി ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായി 17 വാർഡ്/ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ വ്യാഴാഴ്ച ഉത്തരവിട്ടു. പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപറേഷൻ: എട്ടാം ഡിവിഷൻ, വടക്കഞ്ചേരി നഗരസഭ: 21ാം ഡിവിഷൻ. ഗ്രാമപഞ്ചായത്തുകൾ: കുഴൂർ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാർഡുകൾ, കടവല്ലൂർ: 12ാം വാർഡ്, അളഗപ്പനഗർ: 13ാം വാർഡ്, വേളൂക്കര: രണ്ട്, 14 വാർഡുകൾ, വെള്ളാങ്കല്ലൂർ: 18, 19 വാർഡുകൾ, പോർക്കുളം: ആറ്, ഏഴ് വാർഡുകൾ, പഴയന്നൂർ: ഒന്നാം വാർഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകൾ തുടരും.