കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ ആയ ഷൊർണൂർ സ്വദേശി സജിത തിരൂർ എ ക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. സർക്കാരിന്റെ “സ്ത്രീകൾക്ക്എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന” ഉത്തരവിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യവനിത ഓഫിസർ തൃശൂർ ജില്ലക്കാരിയായ സജിത ആണ് .
2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽകയറിയ സജിത, വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച് എക്സൈസ് ഇൻസ്പെക്ടർ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. ഇതോടെ സംസ്ഥാനത്തെ എക്സൈസ് ഇൻസ്പെക്ടർ പദവിയിൽ സ്ത്രീകൾ സ്ഥാനമുറപ്പിച്ചു എന്ന് പറയാം.
വനി തകൾക്ക് പി എസ് സി വഴി എക്സൈസ് ഇൻസ്പെക്റ്റർ പരീക്ഷ എഴുതാൻ നൽകിയ ആദ്യ അവസരത്തിൽ ഒന്നാം റാങ്കോടെയാണ് ചരിത്രമെഴുതിയ നേട്ടം സജിത സ്വന്തമാക്കിയത്. എക്സൈസ്ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിൽ വെച്ചു പ്രതിജ്ഞ ചൊല്ലിയ അവർ തിരൂർ എക്സൈസ്സർക്കിൾ ഓഫീസിലാണ് ചു മതലയേറ്റത്.
സജിത ഷൊർണൂർ ചുടുവാലത്തൂർ അഭിനത്തിൽ അജിയുടെ ഭാര്യയാണ്. ഏഴാം ക്ലാസ്സുകാരി ഇന്ദുവാണ് മകൾ. എക്സൈസിലെ ഈ നേട്ടം കൂടിയാകുമ്പോൾ സ്ത്രീ ശാക്തികരണത്തിന് രാജ്യത്തിനാകെ മാതൃകയാകുകയാണ് കൊച്ചു കേരളം.