കൊരട്ടി- മേഖലയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വൻ നാശനഷ്ടം. രാത്രി 11.30 ന് ആഞ്ഞടിച്ച കാറ്റ് 5 മിനിറ്റോളം നീണ്ടു നിന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് വലിയ കാറ്റ് ആയിരുന്നു. വെസ്റ്റ് കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ, പൊങ്ങം മേഖലയിലാണ് കാറ്റിലും, മഴയിലും, കൂടുതൽ നാശമുണ്ടായത്.
മരച്ചില്ലകൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. വൈദ്യുത പോസ്റ്റുകൾ, ഇലക്ട്രിക് ടവർ, മരങ്ങൾ, എന്നിവ കടപ്പൊഴുക്കി. റെയിൽവേയുടെ വൈദ്യുത വിതരണത്തിലും തകരാർ സംഭവിച്ചിട്ടുണ്ട്. ദേശീയ പാതയിൽ ലോറി കാറ്റിൽ മറിഞ്ഞു വീണതായി ദൃസാക്ഷികൾ പറയുന്നു. പലയിടത്തും വീടുകളിലെ ഷീറ്റുകൾ പറന്നു പോയി. കൊരട്ടി പൊലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.