പെരിങ്ങൽക്കുത്ത് ഡാമിൽ. ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിൽ എപ്പോൾ ജലനിരപ്പ് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാനും ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്.
ജലനിരപ്പ് 418 മീറ്ററായാല്‍ ഓറഞ്ച് അലേര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും എന്നും പറഞ്ഞു . 419.4 മീറ്ററായാല്‍ ഡാമില്‍നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.