തൃശൂര്‍: കോവിഡ് കെയര്‍ സെന്ററില്‍ നിശ്ചയിച്ച ജോലിക്കു ഹാജരാകാതിരുന്ന സ്കൂള്‍ അധ്യാപകന്റെ പേരില്‍ കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് പോലീസിനു നിര്‍ദേശം നല്കി. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ചാകും കേസ് എടുക്കുക. കുന്നംകുളംളം ഗവ. ഹൈസ്കൂളിലെ (ഡെഫ്) അധ്യാപകനായ കെ. ജോബ്സണ്‍ എബ്രഹാമിനെതിരെയാണു നടപടി.
കുന്നംകുളംളം പിഎസ്എം ഡെന്റല്‍ കോളജിലെ കോവിഡ് കെയര്‍ സെന്ററില്‍ ഈ മാസം 16 മുതല്‍ 22 വരെ ജോബ്സണ്‍ എബ്രഹാമിനു പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. എന്നാല്‍ 16ന് രാത്രിയിലും 17നും അനധികൃതമായി അധ്യാപകന് ജോലിയില്‍ നിന്ന് വിട്ടുനിന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യംയം ചൂണ്ടിക്കാട്ടി പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുന്നംകുളം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്കി. തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കളക്ടറുടെ ഉത്തരവ്.