പൊതുജനങ്ങൾക്ക് വിഷരഹിതവും ഗുണനിലവാര വുമുള്ളതായ മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ ഫിഷ് വെൻഡിംഗ് കിയോസ്കുകൾ അനുവദിച്ചു. തൃശൂർ കോർപ്പറേഷനിലെ പുല്ലഴിയിലെയും ഒളരിക്കരയിലെയും മത്സ്യ വിപണന കേന്ദ്രത്തിലേക്കാണ് സിഐഎഫ്ടി വികസിപ്പിച്ച ആധുനിക രീതിയിലുള്ള ഫിഷ് വെൻഡിംഗ് കിയോസ്കുകൾ അനുവദിച്ചത്.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സാഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഫിഷ് വെൻഡിംഗ് കിയോസ്കുകൾ നിർമ്മിച്ചത്. 3 മുതൽ 4 ദിവസത്തോളം 100 കി.ഗ്രാം മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനാവുന്ന ഫിഷ് വെൻഡിംഗ് കിയോസ്കുകൾക്ക് 3,62,000 രൂപയാണ് ചിലവ്. ഇതിൽ 49,600 രൂപ സാഫും 12,400 രൂപ ഗ്രൂപ്പ് ഗുണഭോക്തൃ വിഹിതത്തിൽ നിന്നുമാണ് ചിലവഴിച്ചിരിക്കുന്നത്. കിയോസ്കുകൾ എത്തുന്നതോടെ ശുദ്ധവും വിഷരഹിതവുമായ മത്സ്യം വിപണിയിലെത്തും.