സംസ്ഥാനത്ത് കാലവർഷമെത്തിയതിനാൽ പ്രളയ സമാനമായ സാഹചര്യങ്ങളെ നേരിടാനായി ദേശീയ ദുരന്തനിവാരണ സേനയുടെ 70 അംഗ സംഘം തൃശൂരിലെത്തി.
എൻഡിആർഎഫിനെ വിട്ടുനൽകണമെന്ന് കളക്ടർ അഭ്യർഥിച്ചതിനെ തുടർന്നാണ് ചെന്നൈ ആരക്കോണത്ത് നിന്നും സേന തൃശൂരിൽ എത്തിയത്. രണ്ടു കെ എസ് ആർ ടി സി ബസ്സിലായാണ് സേന ജില്ലയിലെത്തിയത്.
മുൻവർഷങ്ങളിൽ പ്രളയം മൂലം വലിയ പ്രതിസന്ധിയി ലായിരുന്നു ജില്ലയിലെ പല പ്രദേശങ്ങളും. ഇത്തരം ദുരനുഭവങ്ങൾ ഇത്തവണ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് നടപടിയെന്ന് ജില്ല കളക്ടർ എസ് ഷാനവാസ് പറഞ്ഞു.