ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത് നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്. ചാഴൂർ വടക്കേ ആലിന് സമീപമുള്ള കോക്കാരം ദിവാകരന്റെ വീട്ടുപറമ്പിലാണ് പെൺകരുത്തിൽ കുളത്തിന് പുതുജന്മമായത്.
കുളത്തിലേക്കിറങ്ങാൻ പടവുകളല്ല പകരം കുളത്തിന് ചുറ്റിലൂടെ നടന്നിറങ്ങിവരുന്ന രീതിയിലുള്ള പാതയാണ് നിർമ്മിച്ചിരിച്ചിരിക്കുന്നത്. 234 തൊഴിൽ ദിനങ്ങളാണ് ഇവർ കുളത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. മീൻ വളർത്താനായി ഭംഗിയായി വെട്ടിയൊതുക്കി ആഴം കൂട്ടിയ കുളം കണ്ടാൽ ആരും കൗതുകത്തോടെ നിന്നു പോകും.
നല്ലൊരു കുളം നിർമ്മിച്ചതിലൂടെ മഴക്കൊയ്ത്തിലൂടെ വെള്ളം സംഭരിക്കാമെന്നതും അതിലൂടെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാമെന്നതും സ്ഥലം ഉടമയ്ക്കും സന്തോഷമേകുന്നു. കുളം പണി കഴിഞ്ഞ് മഴയിൽ പുതു വെള്ളം നിറഞ്ഞതിന്റെ സംതൃപിതിയിലാണ് ഈ വനിതാ കൂട്ടായ്മ