സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പാർപ്പിക്കാനുള്ള ആശുപത്രിയായി മാറുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ്. തൊട്ടടുത്ത ദിവസംതന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.
ഇതിനായി പ്രത്യേക വാർഡുകളും മുറികളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് രോഗലക്ഷണം അധികമായി കാണിക്കുന്നവരെ പിന്നീട് മെഡിക്കൽ കോേളജിലേക്ക് മാറ്റും. നൂറോളം രോഗികളെ കിടത്തി ചികിത്സിക്കാവുന്ന നിലയിലാണ് മുറികളും വാർഡുകളും തയ്യാറാക്കിയത്.
താലൂക്ക് ആശുപത്രിയുടെയും ത്വക് രോഗ ആശുപത്രിയുടെയും സൂപ്രണ്ടുമാരുടെ നിയന്ത്രണത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക.