പൂപ്പൽ ബാധയുള്ള ഗ്യാലക്സി ചോക്ലേറ്റ് വില്പന നടത്തിയ പാമ്പൂരിലെ ബേക്കറി, ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. ഭക്ഷ്യ യോഗ്യമല്ലാത്ത ചോക്ലേറ്റ് വിറ്റെന്ന പരാതിയിൽ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട ബേക്കറി പൂട്ടിച്ചത്.
ഭക്ഷ്യ സുരക്ഷാ ലൈസൻസും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെയാണ് ഇവിടെ ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുകയും വില്പന നടത്തുകയും ചെയ്തിരുന്നത്.
പരിശോധനയിൽ ബേക്കറിയുടെ ബോർമയും ഇവിടെയുള്ള ഉപകരണങ്ങളും വൃത്തിഹീനമായ നിലയിലും കറ പിടിച്ച നിലയിലും കണ്ടെത്തിയതിനെ തുടർന്ന് ബേക്കറി ഉടമക്ക് മേൽ പിഴ ചുമത്താനും ശുപാർശ ഉണ്ട്.
ഇവിടെ നിന്നും പിടിച്ചെടുത്ത പഴകിയ രണ്ടു ബാച്ച് മിഠായി എറണാകുളം റീജനൽ അനലിറ്റികൽ ലബോറട്ടറിയിൽ വിശദ പരിശോധനക്ക് അയച്ചിട്ടുമുണ്ട്.