ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരത്തെ തീരുമാനിച്ച ഹിയറിംഗ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നൂ.
പബ്ലിക് സ്ഥലമെടുപ്പിന്റെ ഭാഗമായി പുനരധിവാസത്തിനും പുനഃസ്ഥാപനത്തിന്നുമുള്ള കരട് പാക്കേജുമായി ബന്ധപ്പെട്ട ഈ പബ്ലിക് ഹിയറിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് നടത്തുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ 0487 2239530 എന്ന ടെലിഫോൺ നമ്പറിൽ വിളിക്കാം.