പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സലാലയിൽ നിന്നും എത്തിയ പത്തുമാസം പ്രായമായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടോ എന്നും ആശങ്കപ്പെടുന്നു.
രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മന്ത്രി എ കെ ബാലൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിരീക്ഷണത്തിൽ കഴിയേണ്ടവർ നിർദേശങ്ങൾ ലംഘിക്കുകയും വീട്ടിലുള്ളവരുമായി ഇടപെട്ടതും, പുറത്തുപോയതും സ്ഥിതിഗതികൾ വഷളാക്കി.
അതിർത്തി ജില്ലയായത് കൊണ്ട് കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 53 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.