ലോക്ക് ഡൗൺ മുടക്കിയ ജീവിതശൈലീരോഗ പരിശോധന വീടുകളിൽ എത്തി നടത്താൻ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി. അഞ്ച് അംഗങ്ങളുള്ള സ്ക്വാഡ് ആണ് ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് സൗജന്യമായി പ്രഷർ, ഷുഗർ തുടങ്ങിയ പരിശോധനകൾ നടത്തുന്നത്.
സ്വന്തമായി വാഹന സൗകര്യം ഇല്ലാത്ത നിർധനരായ രോഗികൾ അനുഭവിക്കുന്ന ക്ലേശങ്ങൾ മനസ്സിലാക്കിയാണ് ഇത്തരത്തിൽ ഒരുദ്യമം ആരംഭിച്ചത്. ഹെൽത്ത് സ്ക്വാഡിന്റെ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി പി മണി നിർവ്വഹിച്ചു.