ജില്ലയിൽ ഇന്ന് സാമാന്യം നല്ല മഴയ്ക്ക് സാധ്യത. കാലാവസ്ഥാവകുപ്പിന്റെയും കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ കോളേജ് കാർഷിക കാലാവസ്ഥാ ശാസ്ത്രപഠനവിഭാഗത്തിന്റെയും അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനപ്രകാരമാണ് ഈ അറിയിപ്പ് ലഭിച്ചത്.
ഇനിയുള്ള നാലുദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.