ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ചതിന് തൃശൂർ കോർപറേഷന് 5 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് നോട്ടീസ് നൽകിയത്. പരിസ്ഥിതി ആഘാത നഷ്ടപരിഹാരമെന്ന നിലക്ക് 4.56 കോടി രൂപ പിഴയും അടക്കണം. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ അഞ്ചു ലക്ഷം വീതം എല്ലാ മാസവും ഇതുപ്രകാരം അടക്കണം.
ലാലൂരിൽ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി ഖര മാലിന്യം സംസ്കരിക്കുകയും, ഖരമാലിന്യസംസ്കരണത്തിന് സ്ഥലമില്ലാതായതുമാണ് ചട്ട ലംഘനത്തിന് കാരണമായത്. നേരത്തെ നാലരക്കോടി രൂപയുടെ അടുത്ത് പിഴ ചുമത്തിയതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് പുതിയ പിഴ.