വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നത് 2789 പേർ. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ, കൊച്ചി തുറമുഖം എന്നിവ വഴിയും മുൻകൂർ പാസ് ലഭിച്ച് റോഡുമാർഗ്ഗവും ഇതുവരെ ജില്ലയിലേക്ക് തിരിച്ചെത്തിയവരുടെ കണക്കാണിത്. ഇതിൽ വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയത് 333 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുളളവർ 2456 പേരുമാണ്.
വിദേശത്ത് നിന്ന് എത്തിയവരിൽ 153 പേർ സ്ഥാപനങ്ങളിലും 180 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരിൽ 540 പേരാണ് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്.