വിവിധ കോവിഡ് കെയർ സെന്ററുകളിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നതിന് 100 സ്കൂൾ ടീച്ചർമാരെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. അധ്യാപകർക്ക് ആവശ്യമായ പരിശീലനം കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം.
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം സന്നദ്ധ സേവനമായാണ് ഡ്യൂട്ടി ചെയ്യേണ്ടതെന്നും കളക്ടർ അറിയിച്ചു. അതാത് പഞ്ചായത്തുകളിൽ തന്നെ ഡ്യൂട്ടി ലഭിക്കുന്ന വിധത്തിൽ പ്രവർത്തനം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് കളക്ടർ അറിയിച്ചു. അതാത് കോവിഡ് കെയർ സെന്ററുകളിലെ മേൽനോട്ട ചുമതലയാണ് ടീച്ചർമാർക്ക് നൽകുന്നത്.