മനോജിന്റെ കരവിരുതിൽ ചിരട്ടയിൽ വിരിയുന്നത് മനോഹരമായ കാഴ്ചകൾ.സാധാരണ വീടുകളിൽ ചിരട്ടകൾക്ക് അടുപ്പിലാണ് ഇടം ലഭിക്കുക. വെറുതെ കത്തിപ്പോകേണ്ട ചിരട്ടകൾ കൊക്കും കാക്കയും മാനും മനുഷ്യനും പൂക്കളും പൂക്കൂടകളുമായി രൂപം മാറി സ്വീകരണമുറിയിലേക്ക് കയറി വന്നു.
പെയിന്റിങ് ജോലി ഉപജീവനമാർഗ്ഗമായി സ്വീകരിച്ച മനോജ് ലോക്ക് ഡൗൺ വന്നതോടെ ജോലിയില്ലാതെയായി വെറുതെ ഇരിക്കുമ്പോഴാണ് ചിരട്ടകൊണ്ടുള്ള കൗതുകവസ്തു നിർമാണത്തിന് സമയം കണ്ടെത്തിയത്. വൈകി തിരിച്ചറിഞ്ഞ തന്റെ കഴിവിനെ പരിപോഷിപ്പിച്ചു മുന്നോട്ട് കൊണ്ടു പോവാനാണ് മനോജിന്റെ തീരുമാനം.