പീച്ചി ഡാം സ്ലൂയിസ് ഷട്ടർ നാളെ (20) തുറക്കും.

announcement-vehcle-mic-road

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി 2025 ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ ഒമ്പതു മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദുതി ഉത്പാദന നിലയം / റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടുന്നതാണ്. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.